വയനാടിനെ തുറന്ന ജയിലാക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്നതിന്റെഭാഗമായി സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ യും, നഗരസഭയുടെയും നേതൃത്വത്തില്‍ ഞായ റാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് നഗരസഭ ടൗണ്‍ഹാളില്‍ സര്‍വ്വകക്ഷി യോഗം ചേരുമെന്ന് ബ്ലോക്ക് പഞ്ചായ ത്ത്, നഗരസഭ ഭരണനേതൃത്വം ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ബ്ലോക്കിനു കീഴില്‍ വരുന്ന പഞ്ചായത്തുകളെയും, വിവിധ രാഷ്ട്രീയ സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തിയാണ് സര്‍വ്വകക്ഷിയോഗം നടത്തുന്നതെന്നും ശക്തമായ പ്രതിഷേധം കരട് വിജ്ഞാപനത്തിനെതിരെ ഉയരേണ്ടതുണ്ടെന്നും നേതൃത്വം ആവശ്യപ്പെട്ടു.