കോടതിയില്‍ കേസുള്ളതിനാലും നിലവിലുള്ള നിയമം ദുരുപുയോഗിക്കുന്നതിനാലുമാണ് അനുമ തി റദ്ദാക്കുന്നതെന്ന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇറക്കിയ ഉത്തരവില്‍ പറയുന്നു. 1964 ലെ ഭൂപ തിവു ചട്ടങ്ങള്‍ പ്രകാരം പതിച്ചു നല്‍കിയ പട്ടയ ഭൂമിയിലെ മരങ്ങള്‍ മുറിക്കുന്നത് സംബന്ധിച്ച് റവന്യൂ വകുപ്പ് 2020 ഒക്‌ടോബര്‍ 24ന് ഇറക്കിയ ഉത്തരവാണ് റദ്ദാക്കിയത്.
പട്ടയം ലഭിച്ചശേഷം ഭൂമിയില്‍ തനിയെ കിളിര്‍ത്തു വന്നതും നട്ടുപിടിപ്പിച്ചതുമായ ചന്ദനം ഒഴികെയു ള്ള മരങ്ങള്‍ മാത്രമേ മുറിക്കാവൂ എന്നു വ്യക്ത മായി ഈ ഉത്തരവില്‍ നിഷ്‌കര്‍ഷിച്ചിരുന്നു. ഇതി നെ മറയാക്കിക്കൊണ്ട് വ്യാപകമായി മരം മുറിക്കു ന്നതാണ് ഉത്തരവ് റദ്ദാക്കാനുള്ള കാരണങ്ങളിലൊ ന്നായി പറയുന്നത്.
ഭൂപതിവു ചട്ടങ്ങള്‍ പ്രകാരം പതിച്ചു നല്‍കിയ പട്ടയഭൂമിയിലെ മരങ്ങള്‍ മുറിക്കാന്‍ ഉപാധികളി ല്ലാതെ അനുമതി നല്‍കി 2020 മാര്‍ച്ചില്‍ റവന്യൂ സെക്രട്ടറി 3/137/2013 നമ്പര്‍ ഉത്തരവ് ഇറക്കിയി രുന്നു.ഇത് 75 ലക്ഷം മരങ്ങളുടെ നാശത്തിന് കാരണ മാകുമെന്നു ചൂണ്ടിക്കാട്ടി പാലക്കാടുള്ള പരിസ്ഥി തി സംഘടന കോടതിയെ സമീപിച്ചു. ഇതേ തുടര്‍ന്ന് ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയും സ്വയം കിളി ര്‍ത്തതും നട്ടുപിടിപ്പിച്ചതുമായ മരങ്ങള്‍ എന്ന ഉപാ ധി ഏര്‍പ്പെടുത്തി സര്‍ക്കാര്‍ നിയമത്തില്‍ ഭേദഗതി വരുത്തുകയും ചെയ്തിരുന്നു. എന്നിട്ടും ഉപാധിക ള്‍ പാലിക്കാതെ മരംമുറിക്കുന്നുവെന്നാണ് വനംവ കുപ്പിന്റെ നിലപാട്.