സ്‌കൂട്ടര്‍ മോഷണം പോയി
മാനന്തവാടി വെബ്‌കോ ഔട്ട് ലെറ്റ് മാനേജര്‍ ഇന്‍ ചാര്‍ജ് ഷാരോസിന്റെ KL 43 L.4449 എന്ന നമ്പര്‍ സ്‌ക്കൂട്ടിയാണ് മോഷണം പോയത്.ഇന്നലെ ഷോപ്പ് പരിസരത്ത് നിര്‍ത്തിയിട്ടതായിരുന്നു. വൈകീട്ട് 6 മണി മുതല്‍ 9 മണി വരെയുള്ള സമയത്താണ് സ്‌കൂട്ടി കളവ് പോയതെന്നാണ് പറയുന്നത്. ഷാരോസ് മാനന്തവാടി പോലീസില്‍ പരാതി നല്‍കി.പോലീസ് അന്വേഷണം ആരംഭിച്ചു.