താല്‍ക്കാലിക നിയമനക്കാരെ സ്ഥിരപ്പെടുത്തുന്നത് യുവജനങ്ങളോടുള്ള വെല്ലുവിളി:കെസിവൈഎം
പിഎസ്‌സി പരീക്ഷയെഴുതി യോഗ്യരായവര്‍ പുറത്ത് നില്‍ക്കുമ്പോള്‍ തന്നെ പ്രത്യേക രാഷ്ട്രീയ താത്പര്യം മുന്‍നിര്‍ത്തി താല്‍കാലിക തസ്തികയില്‍ ഉള്ളവരെ സ്ഥിരപ്പെടുത്തുന്ന സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ യുവജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത കുറ്റപ്പെടുത്തി
ലക്ഷകണക്കിന് പിഎസ്‌സി പരീക്ഷയെഴുതി ജോലിക്കു കാത്തിരിക്കുമ്പോള്‍, വിവിധ വകുപ്പുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പാര്‍ട്ടിക്കുവേണ്ടപ്പെട്ടവരെ താത്കാലിക ജീവനക്കാരാക്കുകയും പിന്നീട് സ്ഥിരപ്പെടു ത്തുകയും ചെയ്യുന്ന നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയില്ലെങ്കില്‍ ശക്തമായ പ്രതിഷേധ സമരങ്ങള്‍ക്ക് കെ.സി.വൈ.എം നേതൃത്വം നല്‍കു മെന്നും വരുന്ന തിരഞ്ഞെടുപ്പില്‍ യുവജനങ്ങളുടെ പ്രതിഷേധം പ്രതിഫലിപ്പിക്കുമെന്നും അധ്യക്ഷ പ്രസംഗത്തില്‍ രൂപത പ്രസിഡന്റ് ജിഷിന്‍ മുണ്ടയ്ക്കാതടത്തില്‍ അഭിപ്രായപ്പെട്ടു. ഡയറക്ടര്‍ ഫാ. അഗസ്റ്റില്‍ ചിറക്കത്തോട്ടത്തില്‍, വൈസ് പ്രസിഡന്റ് ഗ്രാലിയ വെട്ടുകാട്ടില്‍, ജനറല്‍ സെക്രട്ടറി ജിയോ മച്ചുകുഴി, സെക്രട്ടറിമാരായ റ്റെസിന്‍ വയലില്‍, ജസ്റ്റിന്‍ നീലംപറമ്പില്‍, ട്രഷറര്‍ അഭിനന്ദ് കൊച്ചുമലയില്‍, കോര്‍ഡിനേറ്റര്‍ ജിജിന കറുത്തേടത്ത്, ആനിമേറ്റര്‍ സി. സാലി സി.എം.സി എന്നിവര്‍ സംസാരിച്ചു.