വയനാട് വന്യ ജീവിസങ്കേതത്തിന് ചുറ്റും പരിസ്ഥിതിലോല മേഖലാ കരട് വിജ്ഞാപനത്തി നെതിരെ ബത്തേരിയില്‍ കാര്‍ഷിക പുരോഗമന സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാല പ്രകടനം നടത്തി. ബഫര്‍ സോണിനെതിരെ വിപുലമായ സമര പരിപാടികള്‍ക്ക് തുടക്കം കുറിക്കുമെന്നും തിങ്കളാഴ്ച ഉച്ചക്ക് 2 മണിക്ക് ബത്തേരിയില്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കു മെന്നും നേതൃത്വം അറിയിച്ചു.
ടൗണ്‍ ചുറ്റി സമാപിച്ച പ്രകടനത്തിന് കാര്‍ഷിക പുരോഗമന സമിതി സംസ്ഥാന ചെയര്‍മാന്‍ പി എം ജോയി, ജില്ലാ ചെയര്‍മാന്‍ ഡോ. പി ലക്ഷ്മണന്‍, പി പ്രഭാകരന്‍ നായര്‍,റ്റി കെ ഉമ്മര്‍, അസൈനാര്‍ ബത്തേരി , ബിജു പൂളക്കര, മാടായി ലത്തീഫ്, സഫീര്‍ പഴേരി, സി പി അഷറഫ്, അനീഷ് കുമാര്‍ ചീരാല്‍ നേതൃത്വം നല്‍കി.