നെല്‍ക്കൃഷിയിലെ നൂതന പരീക്ഷണമായ നെന്‍മേനി ചിറ്റുണ്ട ഉപയോഗിച്ചുളള കൃഷിക്ക് കാരച്ചാല്‍ ആറുമാട്ട് പാടശേഖരത്തില്‍ തുടക്കമായി. അമ്പലവയല്‍ ലയണ്‍സ് ക്ലബ്ബിന്റെ സഹകരണത്തോടെയാണ് രണ്ടരയേക്കര്‍ സ്ഥലത്ത് കെട്ടിനാട്ടി കൃഷിയിറക്കുന്നത്. മീനങ്ങാടി ഗ്രാമപ്പഞ്ചായത്ത് സ്ഥിരം സമിതിയധ്യക്ഷന്‍ ബേബി വര്‍ഗീസ് ആദ്യവിത്തെറിഞ്ഞ് ഉദ്ഘാടനം ചെയ്തു.
കൃഷി ഓഫീസര്‍ ശ്രീദേവി, ലയണ്‍സ് ക്ലബ് പ്രതിനിധി രാജേഷ്, കൃഷിവിജ്ഞാനകേന്ദ്രം മുന്‍ മേധാവി ഡോ. എ. രാധമ്മപിളള, മുന്‍ മെമ്പര്‍ സുമ, പ്രദേശത്തെ കര്‍ഷകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.