കരട് വിജ്ഞാപനം പിന്‍വലിക്കണം: മാനന്തവാടി ബോക്ക് പഞ്ചായത്ത്
വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും ബഫര്‍ സോണ്‍ നിര്‍ണ്ണയിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇറക്കിയ കരട് വിജ്ഞാപനം പിന്‍വലിക്കണമെന്ന് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി പ്രമേയത്തിലൂടെ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. ആറളം വന്യജീവി സങ്കേതത്തിന്റെ ബഫര്‍ സോണില്‍ ഉള്‍പ്പെടുന്ന തിരുനെല്ലി, തൃശിലേരി വില്ലേജുകള്‍ വയനാട് വന്യജീവി സങ്കേതത്തിന്റെ ബഫര്‍ സോണിലും ഉള്‍പ്പെടുന്ന രീതിയിലാണ് പുതിയ വിജ്ഞാപനം.
344.53 ച.കി.മീ. വിസ്തൃതിയാണ് വയനാട് വന്യജീവി സങ്കേതത്തിനുള്ളത്. ഇതിന് ചുറ്റും 118.59 ച.കി.മീ. ബഫര്‍ സോണായി പ്രഖ്യാപിച്ചി രിക്കു ന്നു. കാര്‍ഷിക മേഖലയുടെ തകര്‍ച്ച കൊണ്ട് തന്നെ പൊറുതിമുട്ടിയിരിക്കുന്ന ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുഃസ്സഹമാക്കുന്നതിന് കരട് വിജ്ഞാപനം കാരണമാകും.കാടും നാടും വേര്‍തിരിച്ച് വന്യ ജീവികളെ വനാതിര്‍ത്തിക്കുള്ളില്‍ നിലനിര്‍ത്ത ണമെന്നും ജനവാസ കേന്ദ്രങ്ങളെയും കൃഷിഭൂമി യെയും പരിസ്ഥിതിലോല മേഖലയില്‍ നിന്നും ഒഴിവാക്കണമെന്നും പ്രമേയം ഐക്യകണ്‌ഠേന ആവശ്യപ്പെട്ടു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി പ്രമേയം അവതരിപ്പിച്ചു. മെമ്പര്‍ മാരായ പി.ചന്ദ്രന്‍, പി.കെ അമീന്‍ എന്നിവര്‍ പിന്താങ്ങി. വൈസ് പ്രസിഡന്റ് എ.കെ. ജയഭാരതി, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരായ കെ.വി. വിജോള്‍, പി. കല്യാണി, ജോയ്‌സി, മെമ്പര്‍മാരായ വിമല ബി.എം, അബ്ദുള്‍ അസീസ് എ തുടങ്ങിയവര്‍ സംസാരിച്ചു.