ജില്ലയുടെ വികസന കാഴ്ചകളൊരുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ ഇനിയും മുന്നോട്ട് വയനാട് വികസന സാക്ഷ്യം ഫോട്ടോ പ്രദര്‍ശനം സുല്‍ത്താന്‍ ബത്തേരിയില്‍ തുടങ്ങി. നഗരസഭ അങ്കണത്തില്‍ ഫോട്ടോ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ ടികെ രമേശ് നിര്‍വ്വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി അസൈനാര്‍, നഗരസഭ ഡെപ്യൂട്ടി ചെയര്‍ പേഴ്‌സണ്‍ എല്‍സി പൗലോസ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍മാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. നഗരസഭാ അങ്കണത്തില്‍ ഇന്നും നാളെയുമാണ് പ്രദര്‍ശനം ഉണ്ടായിരിക്കുക. ജില്ലയില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളുടെ 100ളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിനായി ഒരുക്കിയിരിക്കുന്നത്.