സംസ്ഥാനത്തെ മികച്ച തയ്യല്‍ തൊഴിലാളി കുഞ്ഞിമുഹമ്മദ്
തൊഴില്‍ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന തൊഴിലാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന തൊഴിലാളി ശ്രേഷ്ഠ പുരസ്‌ക്കാരത്തില്‍ മികച്ച തയ്യല്‍ തൊഴിലാളി പട്ടം കരസ്ഥമാക്കിയത് മാനന്തവാടി സ്വദേശി കുഞ്ഞിമുഹമ്മദ്.മാനന്തവാടിയില്‍ 34 വര്‍ഷങ്ങളായി തയ്യല്‍ തൊഴില്‍ മേഖലയില്‍ സജീവ സാന്നിധ്യമാണ് കുഞ്ഞിമുഹമ്മദ്.
വിന്‍സ്‌പോട്ട് എന്ന സ്ഥാപനം നടത്തി വരുന്ന കുഞ്ഞിമുഹമ്മദിന് തയ്യല്‍ തൊഴില്‍ മേഖലയിലും, സാമൂഹിക സാംസ്‌കാരിക മേഖലയിലുമെല്ലാം ഇടപെടുന്നതിന് തന്റേതായ സമയം കണ്ടെത്താന്‍ കഴിയുന്നുണ്ട്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം. സംസ്ഥാനത്ത് 15 പേരാണ് അവാര്‍ഡിനര്‍ഹര്‍ . മികച്ച തോട്ടം തൊഴിലാളിയും, ചെത്ത് തൊഴിലാളിയും വയനാട്ടില്‍ നിന്നുമാണ്.കടകളില്‍ ജോലി ചെയ്യുന്നവര്‍, ചുമട്ടുതൊഴിലാളികള്‍, ഗാര്‍ഹിക ജോലി ചെയ്യുന്നവര്‍ തുടങ്ങി 15 മേഖലയിലുള്ളവര്‍ക്കാണ് സര്‍ക്കാര്‍ തൊഴിലാളി ശ്രേഷ്ഠ പുരസ്‌ക്കാരം നല്‍കുന്നത്. ഫെബ്രുവരി 5 വെള്ളിയാഴ്ച തിരുവനന്തപുരത്ത് വെച്ചാണ് അവാര്‍ഡ് വിതരണം ചെയ്യുന്നത്.