പൂത്തകൊല്ലി പുനരധിവാസ ഭൂമിയില്‍ കുടില്‍ കെട്ടി സമരമാരംഭിച്ചു

0

പുത്തുമല ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടിട്ടും പുനര ധിവാസ പദ്ധതിയിലുള്‍പ്പെടാത്ത ഏതാനും കുടും ബങ്ങള്‍ പൂത്തകൊല്ലി പുനരധിവാസ ഭൂമി യില്‍ പ്രവേശിച്ച് കുടില്‍ കെട്ടി സമരമാരം ഭിച്ചു.നീതി നിഷേധത്തിനെതിരെ കലക്ട്രേറ്റിനു മുമ്പില്‍ സമരം നടത്തിയ 11 കുടുംബങ്ങളാണ് വീട് നിര്‍മ്മിക്കാതെ ഒഴിവുള്ള സ്ഥലത്ത് കുടില്‍ കെട്ടാനാരംഭിച്ചിട്ടു ള്ളത്.

പുത്തുമല ദുരന്തത്തിനിരയായവരെ പുനരധിവ സിപ്പിക്കുന്നതിനായി മേപ്പാടി പൂത്തകൊല്ലി എസ്റ്റേ റ്റിലെ 7 ഏക്ര ഭൂമി മാതൃഭൂമി ട്രസ്റ്റാണ് വിലയ്ക്കു വാങ്ങി സര്‍ക്കാരിന് നല്‍കിയത്. 52 കുടുംബങ്ങള്‍ ക്കാണ് അവിടെ വീട് നിര്‍മ്മിച്ചു കൊണ്ടിരിക്കുന്ന ത്. അതില്‍ ഒഴിഞ്ഞു കിടക്കുന്ന 2 ഏക്രയിലധികം വരുന്ന സ്ഥലത്താണ് പദ്ധതിയില്‍ ഇടം ലഭിക്കാതെ പോയ കുടുംബങ്ങള്‍ പ്രവേശിച്ച് കുടില്‍ കെട്ടാനാ രംഭിച്ചിട്ടുള്ളത്.

Leave A Reply

Your email address will not be published.

error: Content is protected !!