തൊണ്ടാര്‍വിരുദ്ധ സമരം ജനകീയ പിന്തുണ വര്‍ധിക്കുന്നു
തൊണ്ടാര്‍ ഡാമിന് എതിരെയുള്ള സമരം ശക്തമാക്കി ആക്ഷന്‍ കമ്മിറ്റി മുന്നോട്ട് പോകുമ്പോള്‍ ഒരു നാടിനെ തന്നെ ഇല്ലാതാക്കുന്ന പദ്ധതിക്കെതിരെ ജനകീയ പിന്തുണ വര്‍ധിക്കുന്നു.ഓരോ ദിവസം കൂടുന്തോറും തൊണ്ടര്‍ ഡാം വിരുദ്ധ ആക്ഷന്‍ കമ്മിറ്റിയ്ക്ക് ശക്തമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
സ്ഥലം എംഎല്‍എ ഒ ആര്‍ കേളു അടക്കമുള്ള ജനപ്രതിനിധികള്‍ എല്ലാം ജനങ്ങളെ കുടിയൊഴിപ്പിച്ച് കൊണ്ടുള്ള ഡാമിനെതിരെ ഇപ്പോള്‍ തന്നെ രംഗത്തെത്തിക്കഴിഞ്ഞു.ജനങ്ങളെ കുടിയൊഴിപ്പിച്ച് കൊണ്ടുള്ള ഒരു പദ്ധതിയും സര്‍ക്കാര്‍ നടപ്പിലാക്കില്ല എന്ന് എം എല്‍ എ യില്‍ നിന്നും ഉറപ്പുകിട്ടിയതായി ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ വി അബ്ദുല്ലഹാജി വ്യക്തമാക്കി. രാഷ്ട്രീയ സംഘടനകളില്‍ നിന്നും കര്‍ഷക സംഘടനകളില്‍ നിന്നും പരിസ്ഥിതി പ്രവര്‍ത്തകരില്‍ നിന്നും മറ്റും ശക്തമായ പിന്തുണ ഇതിനോടകം ഡാം വിരുദ്ധ ആക്ഷന്‍ കമ്മിറ്റിക്ക് ലഭിച്ചുകഴിഞ്ഞു.ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂവായിരത്തോളം ആളുകള്‍ ഒപ്പിട്ട ഭീമഹര്‍ജിയും ഇതിനോടകം സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്.വരുംദിവസങ്ങളിലും ഡാമിന് എതിരെയുള്ള പ്രതിഷേധ പരിപാടികള്‍ ശക്തമാക്കാനാണ് ആക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം എന്ന് ഭാരവാഹികള്‍ അറിയിച്ചു