തൊണ്ടാര്‍ ഡാം പദ്ധതിക്കെതിരെ ആദിവാസി സമൂഹം

0

നിര്‍ദ്ദിഷ്ട തൊണ്ടാര്‍ ഡാം പദ്ധതിക്കെതിരെ ആദിവാസി സമൂഹം ഒറ്റക്കെട്ടായി രംഗത്ത്. കൂട്ടുകുടുംബവ്യവസ്ഥ തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും ഡാം തുടങ്ങുന്നതിനെതിരെ ശക്തമായി മുന്നിട്ടിറങ്ങണമെന്നും ആദിവാസി സമൂഹം. തൊണ്ടാര്‍ഡാമിനായി വിഭാവനം ചെയ്ത സ്ഥലത്ത് നൂറോളം ആദിവാസി കുടുംബങ്ങളാണുള്ളത്.

നിലവില്‍ ഇവിടങ്ങളിലെല്ലാം ആദിവാസി കാരണവന്മാരുടെ പേരിലാണ് ഭൂസ്വത്തുക്കള്‍ ഉള്ളത്. വീട് വെക്കാനും മറ്റും സമ്മതപത്രം ഈ കാരണവന്മാര്‍ നല്‍കുകയാണ് പതിവ്.പതിറ്റാണ്ടുകളായി ഈ രീതിയിലാണ് ഇവര്‍ ജീവിക്കുന്നത്. ഈ പ്രദേശത്ത് ഡാം വരുന്നുവെന്ന് കേട്ടത് മുതല്‍ ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ് ആദിവാസി സമൂഹത്തിന് എന്നാണ് ആക്ഷന്‍ കമ്മിറ്റിയുടെ സജീവ പ്രവര്‍ത്തകനും ഭാരവാഹിയുമായ മുതിര്‍ന്ന കാരണവര്‍ കേളു വ്യക്തമാക്കുന്നത്. ഇവിടെ നിന്നു വിട്ടു പോകാന്‍ പുതിയ തലമുറയും ആഗ്രഹിക്കുന്നില്ല. കൂട്ടുകുടുംബവ്യവസ്ഥ തകര്‍ക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നാണ് ആദിവാസി വീട്ടമ്മമാരും ഒറ്റക്കെട്ടായി പറയുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ആദിവാസി സംഗമത്തില്‍ നിര്‍ദിഷ്ട തൊണ്ടാര്‍ ഡാമിന് എതിരെ ശക്തമായ പ്രതിഷേധമാണ് ആദിവാസി സമൂഹത്തില്‍ നിന്നും ഉയര്‍ന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!