കേരള ഫോറസ്റ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ കണ്‍വെന്‍ഷന്‍
കേരള ഫോറസ്റ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ എഐടിയുസി മാനന്തവാടി താലൂക്ക് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ മാനന്തവാടി എഐടിയുസി ഓഫീസില്‍ ചേര്‍ന്നു.പത്ത് വര്‍ഷക്കാലമായി ജോലി ചെയ്തുവരുന്ന മുഴുവന്‍ ജീവനക്കാരെയും സ്ഥിരപ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കണ്‍വെന്‍ഷന്‍ സര്‍ക്കാറിനോടാവശ്യപ്പെട്ടു.
സര്‍ക്കാര്‍ നിശ്ചയിച്ച ദിവസ വേതനം അനുവദിക്കുക, തൊഴില്‍ദിനങ്ങള്‍ വെട്ടി കൊടുക്കാതിരിക്കുക, തൊഴിലാളികള്‍ക്ക് യൂണിഫോം നല്‍കുക,വന്യമൃഗ ആക്രമണത്തില്‍നിന്നും സ്വയം രക്ഷ നേടാന്‍ സ്വയംരക്ഷ ഉപകരണങ്ങള്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഫെബ്രുവരി നാലിന് മാനന്തവാടി ഡിഎഫ്ഒ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കും.യൂണിയന്‍ താലൂക്ക് സെക്രട്ടറി എം ആര്‍ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി ശ്രീകുമാര്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി ബാലകൃഷ്ണന്‍, പ്രസിഡണ്ട് പി കെ മൂര്‍ത്തി,സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ ജെ ബാബു,കെ സജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.