ജില്ലയില്‍ 187 പേര്‍ക്ക് കൂടി കോവിഡ്
237 പേര്‍ക്ക് രോഗമുക്തി
185 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
രോഗം സ്ഥിരീകരിച്ചവര്‍
ബത്തേരി സ്വദേശികളായ 32 പേര്‍, കണിയാമ്പറ്റ, മാനന്തവാടി 16 പേര്‍ വീതം, എടവക 15 പേര്‍, വെള്ളമുണ്ട 14 പേര്‍, പനമരം 13 പേര്‍, നൂല്‍പ്പുഴ 11 പേര്‍, നെന്മേനി 10 പേര്‍, പുല്‍പ്പള്ളി 8 പേര്‍, വൈത്തിരി, തരിയോട്, മൂപ്പൈനാട്, കല്‍പ്പറ്റ 6 പേര്‍ വീതം, അമ്പലവയല്‍, മേപ്പാടി, പൂതാടി 4 പേര്‍ വീതം, മീനങ്ങാടി, പൊഴുതന 3 പേര്‍ വീതം, തവിഞ്ഞാല്‍, പടിഞ്ഞാറത്തറ, മുട്ടില്‍ 2 പേര്‍ വീതം, മുള്ളന്‍കൊല്ലി, തിരുനെല്ലി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ദുബൈയില്‍ നിന്ന് വന്ന പുല്‍പ്പള്ളി സ്വദേശിയും, കര്‍ണാടകയില്‍ നിന്ന് വന്ന തിരുനെല്ലി സ്വദേശിയുമാണ് ഇതര സംസ്ഥാനത്തു നിന്നും, വിദേശത്ത് നിന്നും എത്തി രോഗബാധിതരായത്.
237 പേര്‍ക്ക് രോഗമുക്തി
പനമരം സ്വദേശികളായ 5 പേര്‍, മാനന്തവാടി, നെന്മേനി 4 പേര്‍ വീതം, അമ്പലവയല്‍, തൊണ്ടര്‍നാട്, ബത്തേരി, മീനങ്ങാടി, പൊഴുതന, പുല്‍പ്പള്ളി 3 പേര്‍ വീതം, തവിഞ്ഞാല്‍, മുട്ടില്‍, തിരുനെല്ലി 2 പേര്‍ വീതം, പടിഞ്ഞാറത്തറ, വെങ്ങപ്പള്ളി, മേപ്പാടി, കല്‍പ്പറ്റ, പൂതാടി, മുള്ളന്‍കൊല്ലി സ്വദേശികളായ ഓരോരുത്തരും, ഒരു തമിഴ്നാട് സ്വദേശിയും, വീടുകളില്‍ ചികിത്സയിലുള്ള 193 പേരുമാണ് രോഗമുക്തി നേടിയത്.
548 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 548 പേരാണ്. 380 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 7387 പേര്‍. ഇന്ന് പുതുതായി 38 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1460 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 253825 സാമ്പിളുകളില്‍ 252779 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 229717 നെഗറ്റീവും 23062 പോസിറ്റീവുമാണ്.