ശ്രീ വള്ളിയൂര്‍ മാഹാത്മ്യം: സി.ഡി.പ്രകാശനം ചെയ്തു
അഞ്ച്കുന്ന് സ്വദേശിയും സാഹിത്യകാരനുമായ ശിവരാമന്‍ പാട്ടത്തിലിന്റെ ശ്രീ വള്ളിയൂര്‍ മാഹാത്മ്യം സി.ഡി.പ്രകാശനം ചെയ്തു.മാനന്തവാടി ശ്രീ വള്ളിയൂര്‍ക്കാവ് ക്ഷേത്രാങ്കണത്തില്‍ നടന്ന പ്രകാശ കര്‍മ്മം ഒതയോത്ത് ബാലകൃഷ്ണന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു.
കവിത, ചെറുകഥകള്‍, നോവല്‍, കവിത സമാഹാരം തുടങ്ങി സാഹിത്യരചനകളില്‍ മുഴുകിയ മലയാള അധ്യാപകന്‍ കൂടിയായിരുന്ന ശിവരാമന്‍ പാട്ടത്തില്‍ ഗാനരചന നടത്തിയതാണ് ശ്രീ വള്ളിയൂര്‍ മാഹാത്മ്യം. മാനന്തവാടി വള്ളിയൂര്‍ക്കാവ് ക്ഷേത്രത്തിന്റെ ഐതീഹ്യം ഗാന രൂപത്തിലാക്കുക യായിരുന്നു ശിവരാമന്‍ പാട്ടത്തില്‍. സ്‌കൂള്‍ കലോത്സ വങ്ങളില്‍ സ്വാഗത ഗാനം എഴുതിയുണ്ടാക്കി അവത രിപ്പിക്കാറുള്ള ശിവരാമന്‍ പാട്ടത്തിലിന്റെ ഏറെ കാലത്തെ ആഗ്രഹങ്ങളിലൊന്നായിരുന്നു മാനന്തവാടി വള്ളിയൂര്‍ ക്ഷേത്രത്തെ കുറിച്ച് ഒരു ഗാനം രചിക്കുക എന്നുള്ളത് .
സി.ഡി.പ്രകാശന ചടങ്ങില്‍ വി.വി. നാരായണവാര്യര്‍ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രം പാരമ്പര്യ ട്രസ്റ്റിമാരായ ഏച്ചോം ഗോപി ,ഇ.പി. മോഹന്‍ദാസ്, കെ.മുരളീധരന്‍, എം.ഗോവിന്ദന്‍ നമ്പീശന്‍, പി.എം.രാമകൃഷ്ണന്‍, രഞ്ജിത്ത് രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മധു ഗോവിന്ദ് സംഗീത സംവിധാനം നിര്‍വ്വഹിക്കുകയും രഞ്ജിത്ത് രാമചന്ദ്രന്‍ ,കുമാരി എം.ആര്‍.ശ്രീലക്ഷ്മി, കുമാരി ശ്രീനന്ദന എം.ആര്‍. എന്നിവര്‍ ചേര്‍ന്നാണ് ആലാപനം നിര്‍വ്വഹിച്ചത്.