നാടുവിറപ്പിച്ച് പനമരത്തെ മേച്ചരിവയലില്‍ കാട്ടാനക്കൂട്ടം
ഇന്നലെ വെളുപ്പിന് പനമരത്തെ മേച്ചേരിവയലിലാണ് നാലു കാട്ടാനകള്‍ തമ്പടിച്ചത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രാത്രി വൈകിയാണ് ആനകളെ കാടുകയറ്റിയത്. പ്രധാന റോഡുകളില്‍ ഗതാഗതം നിയന്ത്രിച്ചും ജാഗ്രതാ നിര്‍ദേശം നല്‍കിയുമായിരുന്നു വനംവകുപ്പിന്റെ നീക്കം.
പനമരം മേച്ചേരി ചീക്കല്ലൂര്‍ റോഡിലെ മേച്ചേരിക്കുന്നിലാണ് കാട്ടാനകള്‍ കൂടുതല്‍ നേരം നിന്നത്. ഇന്നലെ രാവിലെ 6.30ഓടെയാണ് കാട്ടാനകള്‍ എത്തിയത്. നെല്ലിയമ്പം റോഡ് മുറിച്ചുകടന്ന് മേച്ചേരിലെത്തിയ നാലു കാട്ടാനകളും അവിടെ നിലയുറപ്പിക്കുകയായിരുന്നു. ഏഴ് ആനകള്‍ഇവിടെ എത്തിയതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇതില്‍ മൂന്നെണ്ണം പുലര്‍ച്ചയോടെ തിരികെ പോയി രുന്നു. മേച്ചേരിക്കുന്നിലെ മോഹന ഗൗഡറുടെ കൃഷിയിടത്തിലായിരുന്നു കാട്ടാനകളുണ്ടായിരുന്നത്. പാതിരി സൗത്ത് സെക്ഷന്‍ പരിധിയിലെ വനാതിര്‍ ത്തിയും കടന്ന് കിലോമീറ്ററുകള്‍ താണ്ടിയാണ് ആനകള്‍ മാത്തൂരിലെ കട്ടക്കളവും കടന്ന് മേച്ചേരിവയലില്‍ എത്തിയത്.
രാവിലെ 10 മണിയോടെ വെള്ളമുണ്ട, നെയ്ക്കുപ്പ,മേപ്പാടി,കല്‍പ്പറ്റ ബേഗൂര്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. തുടര്‍ന്ന് 11 മണിയോടെ നോര്‍ത്ത് വയനാട് ഡിഎഫ്ഒ രമേശ് ബിഷ്‌ണോയും സൗത്ത് വയനാട് ഡിഎഫ്ഒ രജിത്ത് കുമാറും സ്ഥലത്തെത്തി ജാഗ്രതാ നിര്‍ദേശം നല്‍കി. ഉച്ചക്കഴിഞ്ഞ് 3 മണിയോടെ പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയും ആനകളെ തുരത്താന്‍ ശ്രമിച്ചെങ്കിലും തോട്ടത്തില്‍ നിന്ന് ആനകള്‍ മാറിയില്ല.
ഇതിനിടെ പനമരം ടൗണ്‍ ഉള്‍പ്പെടെയുള്ള പരിസര പ്രദേശങ്ങളില്‍ പൊതുജനങ്ങള്‍ ജാഗ്ത പാലിക്കണമെന്ന് വനം വകുപ്പ് നിര്‍ദേശിച്ചു. മാത്തൂര്‍ വയല്‍ നെല്ലിയമ്പം ,പനമരം നടവയല്‍, പുഞ്ചവയല്‍ നീര്‍വാരം എന്നീ മൂന്നു റോഡുകള്‍ കടന്നാണ് ആനകളെ കാട്ടിലേക്ക് തുരത്തേണ്ടിയിരുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംഘങ്ങളായി തിരിഞ്ഞ് പലയിടങ്ങളിലായി നിന്നാണ് ഇതിനായി ശ്രമനിച്ചത്.
5 മണിക്കുശേഷംപനമരം നെല്ലിയമ്പം റോഡില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. ആനകളെ മാത്തൂര്‍വയല്‍ കടത്തിവിട്ടു. തുടര്‍ന്ന് 6 മണി മുതല്‍ 6.30വരെ പനമരം നടവയല്‍ റോഡിലും ഗതാഗതം നിയന്ത്രിച്ചു. ഇതിനിടെ പുഞ്ചവയലിലെ സ്വകാര്യ റിസോര്‍ട്ടിന് സമീപം എത്തിയ ആനകള്‍ ഏറെനേരം അവിടെയും നിലയുറപ്പിച്ചു. രാത്രി വൈകിയാണ് ആനകളെ വനത്തിേക്ക് തുരത്തിയത്. കായക്കുന്ന് നെല്ലിയമ്പം പുഞ്ചവയല്‍ വഴിയാണ് കാട്ടാനകള്‍ മേച്ചേരിയില്‍ എത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആനകളെ പിന്തുടര്‍ന്നതിനാല്‍ മറ്റു നാശനഷ്ടങ്ങള്‍ ഉണ്ടായില്ല. ഇതിനിടയില്‍ പ്രദേശത്തെ കാര്‍ഷിക വിളകളും കാട്ടാനകള്‍ നശിപ്പിച്ചു.
നോര്‍ത്ത് വയനാട് ഡി.എം.ഒ.രമേഷ് വിഷുണു റോയി, സൗജത്ത് ഡി.എഫ്.ഒ രജിത്ത്, ബേഗൂര്‍ റൈഞ്ച് ഓഫീസര്‍ രാഘേഷ്, പേര്യ റൈഞ്ച് ഓഫിസര്‍ സജീവന്‍, മേപ്പാടി റെഞ്ച് ഓഫീസര്‍ സമീര്‍ ,ആര്‍ ആര്‍ ടി റെഞ്ചര്‍ ഒഫിസര്‍ ഹാഷിഫ്, നോര്‍ത്ത് വയനാട്, സൗത്ത് വയനാട് ആര്‍ ആര്‍ ടി സ്റ്റാഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.