ജീവന്‍ രക്ഷിക്കാനായി വൈദ്യശാസ്ത്രം പറയുന്ന ഗോള്‍ഡന്‍ ഹവറിനുള്ളില്‍ രോഗിക്ക് എത്തിച്ചേരാന്‍ സാധ്യമാവുന്ന വിധത്തില്‍ വയനാട് മെഡിക്കല്‍ കോളേജിന് സ്ഥലം കണ്ടെത്തണമെന്ന് വയനാട് മെഡിക്കല്‍ കോളേജ് ആക്ഷന്‍ കമ്മറ്റി ആവശ്യപ്പെട്ടു. ഇതിന് ജില്ലയുടെ മധ്യഭാഗത്ത് മെഡിക്കല്‍ കോളേജ് സ്ഥാപിക്കപ്പെടണം.
ഹൃദയാഘാതം, അപകടം തുടങ്ങിയവ മൂലം അത്യാസന്ന നിലയിലായവര്‍ക്ക് ജീവന്‍ നിലനിര്‍ത്താന്‍ ആസ്പത്രിയിലെത്താനായി വൈദ്യശാസ്ത്രം പറയുന്ന ഒരു മണിക്കൂറാണ് ഗോള്‍ഡന്‍ ഹവര്‍.ഗോള്‍ഡന്‍ ഹവറില്‍ ചികിത്സ നിഷേധിക്കപ്പെട്ട് മരണത്തിലേക്ക് തള്ളിവിടപ്പെടുന്ന കേരളത്തിലെ ഒരേയൊരു വിഭാഗം വയനാട്ടുകാര്‍ മാത്രമാണ്. നൂറു കണക്കിന് ആളുകളാണ് വര്‍ഷം തോറും പെട്ടെന്നുള്ള ചികിത്സ കിട്ടാതെ കോഴിക്കോടേക്കുള്ള യാത്രയില്‍ പിടഞ്ഞു മരിക്കുന്നത്. വയനാടിന്റെ കാര്യത്തില്‍ മാത്രം ആരോഗ്യമേഖലയില്‍ നടക്കുന്ന അവഗണന പ്രതിഷേധാര്‍ഹമാണ്.നിരവധി ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് ഒടുവിലാണ് 2015ല്‍ വയനാടിന് മെഡിക്കല്‍ കോളേജ് പ്രഖ്യാപിക്ക പ്പെടുന്നത്.
എന്നാല്‍ കഴിഞ്ഞ 5 വര്‍ഷമായി ജില്ലയിലുള്ളവര്‍ക്ക് ബോധ്യപ്പെടാത്ത കാരണങ്ങളാല്‍ മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത് നീണ്ടുപോവുകയാണ് എന്നും വാര്‍ത്താസമ്മേളനത്തില്‍ കര്‍മസമിതി അധികൃതര്‍ അറിയിച്ചു. അഡ്വ.റ്റി എം റഷീദ്,റ്റിജി ചെറുതോട്ടില്‍, ജോണി പാറ്റാനി,ബാബു പഴുപ്പത്തൂര്‍,ഇ ഹൈദ്രു എന്നിവര്‍ പങ്കെടുത്തു