ചെങ്ങന്നൂരിന് സഹായമായി വയനാട്ടുകാര്‍
പ്രളയം നാശം വിതച്ച ചെങ്ങന്നൂര്‍, പാണ്ടനാട് പ്രദേശങ്ങളില്‍ അവശ്യ സാധനങ്ങളും വെള്ളം, തുണി, പാത്രം, അരി സാധനങ്ങള്‍, ഡെറ്റോള്‍, സോപ്പ്, സോപു പൊടി തുടങ്ങിയ സാധനങ്ങളുമായി സുമനസുകളെത്തി. സാക്ഷരതാ പ്രേരക് ബൈജു ഐസക്കിന്റെ നേതൃത്വത്തിലുള്ള ടീമില്‍ ഷിജു മാത്യു, വി.യു മാത്യു, ബിനോയി എന്‍.കെ, ജിനീഷ് പി.വി, ഷിജു ഐസക് തുടങ്ങിയ സംഘമാണ് ് പ്രദേശങ്ങളില്‍ അവശ്യ സാധനങ്ങള്‍ എത്തിക്കുകയും വൃത്തിയാക്കുകയും ചെയ്തത്.