ജനപ്രതിനിധികള്‍ക്കുള്ള സ്വീകരണവും പുതുവത്സര ആഘോഷവും സംഘടിപ്പിച്ചു

0

ശ്രേയസ് മാനന്തവാടി മേഖലയിലെ മാനന്തവാടി, ചെറൂര്‍, ഏറാളമൂല യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട മാനന്തവാടി മുനിസിപ്പാലിറ്റിയിലെ ജനപ്രതിനിധികള്‍ക്കുള്ള സ്വീകരണവും പുതുവത്സര ആഘോഷവും സംഘടിപ്പിച്ചു.ക്ഷീര സംഘം ഹാളില്‍ ശ്രേയസ് എക്‌സിക്യുട്ടീവ് ഡയരക്ടര്‍ ഫാ. ബെന്നി ഇടയത്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

മേഖലാ ഡയരക്ടര്‍ ഫാ: തോമസ് കലൂര്‍ അധ്യക്ഷത വഹിച്ചു, നഗരസഭ ചെയര്‍പേഴ്‌സണ്‍ സി കെ രത്‌ന വല്ലി, ഫാ: ലൂക്കോസ് പള്ളി പടിഞ്ഞാറ്റേ ലി ല്‍, ഫാ: വര്‍ഗ്ഗീസ് ചെങ്ങനമറ്റം, പ്രമീള വിജയന്‍, ബേബി ഫ്രാന്‍സിസ്, ആനീസ് എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!