നവകേരളത്തിന് കരുത്തേകാന്‍ എസ്‌കെഎംജെ എന്‍എസ്എസ് യൂണിറ്റ്

0

തൃശ്ശൂര്‍ സെന്റ് അലോഷ്യസ് കോളേജ് യുഎഇ അലുമിനിയുമായി സഹകരിച്ച് വയനാട്ടിലെ തുര്‍ക്കി ജീവന്‍ രക്ഷാസമിതിക്ക് ആവശ്യമായ പത്തോളം ലൈഫ് ജാക്കറ്റുകളും കുട്ടികള്‍ക്ക് നീന്തല്‍ പഠിപ്പിക്കുവാന്‍ ആവശ്യമായ ഉപകരണങ്ങളും രക്ഷാ ബോട്ടിനുള്ള തുഴകളുമാണ് ഇവര്‍ നല്‍കിയത്. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കല്‍പ്പറ്റ എംഎല്‍എ സി കെ ശശീന്ദ്രന്‍ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് ഷാജികുമാര്‍ കെ.സി അധ്യക്ഷനായിരുന്നു. വാര്‍ഡ് കൗണ്‍സിലര്‍ ഐസക്ക്, പ്രിന്‍സിപ്പാള്‍ സുധാ റാണി, ജീവന്‍ രക്ഷാ സമിതി അംഗം അഷറഫ് ഉള്ളാട്ടില്‍, സ്റ്റാഫ് സെക്രട്ടറി വിശേഷ, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ കെ എസ് ശ്യല്‍ വളണ്ടിയര്‍മാരായ ലക്ഷ്മി, നിരഞ്ജന, റിതിന്‍ കുര്യന്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!