മെഴുകുതിരി കത്തിച്ച് കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യ പ്രകടനം നടന്നു
ഡല്‍ഹി കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് തേറ്റമല മിറാക്കിള്‍ യൂത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മെഴുകുതിരി കത്തിച്ച് ഐക്യദാര്‍ഢ്യ പ്രകടനം നടന്നു. ഐക്യദാര്‍ഢ്യ പ്രകടനം ക്ലബ്ബ് രക്ഷാധികാരി ഫാദര്‍ സ്റ്റീഫന്‍ ചിക്ക പാറയില്‍ ഉദ്ഘാടനം ചെയ്തു, ക്ലബ്ബ് പ്രസിഡണ്ട് ബിനോയ് മുട്ടത്തില്‍, സെക്രട്ടറി അനീഷ്, ജോയി, കൃഷ്ണന്‍കുട്ടി രാരോത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് ആളുകളാണ് പ്രകടനത്തില്‍ പങ്കാളികളായത്.