സമ്മതിദായകരുടെ ദേശീയ ദിനത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തില്‍ ജില്ലാതല മുച്ചക്ര വാഹന പ്രചാരണറാലി നടത്തി. കലക്ടറേറ്റ് പരിസരത്ത് നിന്ന് റാലി അസിസ്റ്റന്റ് കലക്ടര്‍ ബല്‍പ്രീത് സിംഗ് ഫ്‌ളാഗ് ഓഫ് ചെയ്തു. റാലി ടൗണ്‍ ചുറ്റി കലക്ടറേറ്റ് പരിസരത്ത് തന്നെ സമാപിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള അന്‍പതോളം ഭിന്നശേഷിക്കാര്‍ മുച്ചക്ര വാഹനങ്ങളുമായി റാലിയില്‍ അണിനിരന്നു.
ഡെപ്യൂട്ടി കലക്ടര്‍ ഇലക്ഷന്‍ ജയപ്രകാശ് ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ പങ്കെടുത്തു. വോട്ടെടുപ്പിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
മെഡിക്കല്‍ കോളേജ് ജില്ലാ ആശുപത്രിയില്‍ ആരംഭിക്കണം :കേരള മുസ്ലിം ജമാഅത്ത് വയനാട് ജില്ലാ കമ്മിറ്റി
Next Post