വയനാട് മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ഉടന്‍ ആരംഭിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് വയനാട് ജില്ലാ കമ്മിറ്റി കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജില്ലാശുപത്രിയില്‍ നിലവില്‍ 500 കിടക്കയുള്ളപ്പോള്‍ 100 കിടക്കകളുള്ള മെഡിക്കല്‍ കോളേജ് തുടങ്ങാന്‍ തടസ്സമൊന്നുമില്ലെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
കക്ഷിരാഷ്ട്രീയ താല്‍പര്യങ്ങളുടെ പേരില്‍ വയനാടിന് ഏറെ അത്യാവശ്യമായ മെഡിക്കല്‍ കോളേജ് ഇനിയും നീണ്ടു പോകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ജനറല്‍ സെക്രട്ടറി എം മജീദ്, കെ എസ് മുഹമ്മദ്, പി. ബീരാന്‍ കെ.കെ. മുഹമ്മദലി തുടങ്ങിയവര്‍ പറഞ്ഞു.