മാനന്തവാടി ഗവണ്‍മെന്റ് യു.പി സ്‌കൂളിന് പുതിയ കെട്ടിടം

0

എം.എസ്.ഡി.പി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപ ചെലവഴിച്ച് മാനന്തവാടി ഗവ:യു.പി സ്‌കൂളില്‍ നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം എം.ഐ.ഷാനവാസ് എം.പി നിര്‍വ്വഹിച്ചു. മാനന്തവാടി ബ്ലോക്ക് പ്രസിഡണ്ട് ഗീത ബാബു അധ്യക്ഷയായിരുന്നു. വൈസ് പ്രസിഡന്റ് കെ.ജെ. പൈലി, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ശാരദ സജീവന്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കമര്‍ ലൈല, പി.ടി.എ. പ്രസിഡന്റ് കെ.വി. ജുബൈര്‍, ഹെഡ്മിസ്ട്രസ് മേരി അരൂജ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!