ഇരട്ടക്കൊലപാതകം; എവിടെയും എത്താത്ത അന്വേഷണം
നാടിനെ നടുക്കിയ 12-ാം മൈല്‍ ഇരട്ടക്കൊലപാതകം നടന്നിട്ട് രണ്ടുമാസം പിന്നിട്ടിട്ടും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് യാതൊരു തുമ്പും ലഭിക്കാത്തതിനെത്തുടര്‍ന്ന്. തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ വേണ്ടി ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ പൂരിഞ്ഞിയില്‍ യോഗം ചേരും. വെള്ളമുണ്ട തൊണ്ടര്‍നാട് പഞ്ചായത്തുകളിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും മതപണ്ഡിതന്മാരും യോഗത്തില്‍ പങ്കെടുക്കും പ്രാദേശിക ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ യോഗം നടക്കുന്നത്. പഴുതടച്ച അന്വേഷണമാണ് പോലീസ് നടത്തിയിരുന്നെങ്കിലും ഇതുവരെ ഒരു തുമ്പും ലഭിക്കാത്തതിനെ തുടര്‍ന്ന് നാട്ടില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇതിനെ തുടര്‍ന്ന് സിബിഐ അന്വേഷണം നടത്തണമെന്ന ആവശ്യം കുടുംബക്കാരും നാട്ടുകാരും ഒരുപോലെ ഉന്നയിക്കുന്ന പശ്ചാത്തലത്തില്‍ നാളത്തെ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. കഴിഞ്ഞ മാസങ്ങളിലെ പ്രകൃതിക്ഷോഭം മറ്റും ഈ കേസിനെ കുറച്ച് പിന്നോട്ട് വിളിച്ചിരുന്നെങ്കിലും നാളെ ജനകീയ ആക്ഷന്‍ കമ്മിറ്റി യോഗം നടക്കുന്നതോടെ ഈ വിഷയം സജീവമായി ജില്ലയില്‍ ചര്‍ച്ചചെയ്യും.