വായനശാല ആദരിച്ചു
ത്രിതല പഞ്ചായത്തിലേക്ക് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട മെമ്പര്‍ സല്‍മ മോയിന്‍,22-ാം വാര്‍ഡ് മെമ്പര്‍ ഷിജി ഷാജി 21-ാം വാര്‍ഡ് മെമ്പര്‍ ശ്രീലത കൃഷ്ണന്‍ എന്നിവര്‍ക്ക് ആലാറ്റില്‍ നിര്‍മ്മല വായനശാല സ്വീകരണവും, കോവിഡ് മഹാമാരിയില്‍ പ്രാദേശിക സാമൂഹ്യ രംഗത്ത് മികച്ച പ്രവര്‍ത്തനം നടത്തിയ ബെന്നി ആന്റണി, അജീഷ് ജോസഫ്, ബിജു മാത്യു എന്നിവരെ ആദരിക്കുകയും 2019- 2020 അധ്യായന വര്‍ഷം മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളായ ലിറ്റി റെജി, ജോജില്‍സ് അഗസ്റ്റിന്‍ എന്നിവരെ അനുമോദിക്കുകയും ചെയ്തു. നിര്‍മ്മല റീഡിങ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്‌സെക്രട്ടറി സക്കറിയ ചിറയില്‍ ,പ്രസിഡണ്ട് ബേബി ഓലിക്കല്‍ ,ദേവസ്യ കുളങ്ങര തുടങ്ങിയവര്‍ സംസാരിച്ചു