വയനാട് ജില്ലയിൽ ഇന്ന് 292 പേർക്ക് കോവിഡ്

0

ജില്ലയില്‍ 292 പേര്‍ക്ക് കൂടി കോവിഡ്
177 പേര്‍ക്ക് രോഗമുക്തി
289 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

രോഗം സ്ഥിരീകരിച്ചവര്‍

അമ്പലവയല്‍, കണിയാമ്പറ്റ സ്വദേശികളായ 33 പേര്‍ വീതം, മുട്ടില്‍ 29 പേര്‍, മുള്ളന്‍കൊല്ലി 27 പേര്‍, നെന്മേനി 19 പേര്‍, ബത്തേരി 17 പേര്‍, പടിഞ്ഞാറത്തറ, മീനങ്ങാടി, പുല്‍പ്പള്ളി 15 പേര്‍ വീതം, എടവക, പൊഴുതന, കല്‍പ്പറ്റ 12 പേര്‍ വീതം, വെള്ളമുണ്ട, മാനന്തവാടി 11 പേര്‍ വീതം, വൈത്തിരി ഏഴു പേര്‍, കോട്ടത്തറ ആറു പേര്‍, തിരുനെല്ലി നാലു പേര്‍, തരിയോട് മൂന്നു പേര്‍ പേര്‍, മേപ്പാടി, പൂതാടി, തവിഞ്ഞാല്‍ രണ്ടു പേര്‍ വീതം, പനമരം സ്വദേശിയായ ഒരാളും, കോഴിക്കോട് സ്വദേശിയായ ഒരാളുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. മാഹിയില്‍ നിന്ന് വന്ന രണ്ട് ബത്തേരി സ്വദേശികളും, ചെന്നൈയില്‍ നിന്ന് വന്ന ഒരു കല്‍പ്പറ്റ സ്വദേശിയുമാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തി രോഗബാധിതരായത്.

177 പേര്‍ക്ക് രോഗമുക്തി

പനമരം സ്വദേശികളായ 7 പേര്‍, ബത്തേരി 5 പേര്‍, മാനന്തവാടി 4 പേര്‍, വെള്ളമുണ്ട, പുല്‍പ്പള്ളി, മേപ്പാടി 3 പേര്‍ വീതം, കണിയാമ്പറ്റ, നൂല്‍പ്പുഴ, പൂതാടി, വെങ്ങപ്പള്ളി, തിരുനെല്ലി, എടവക 2 പേര്‍ വീതം, നെന്മേനി, അമ്പലവയല്‍, മുട്ടില്‍, തരിയോട്, മീനങ്ങാടി, പടിഞ്ഞാറത്തറ, തവിഞ്ഞാല്‍, കല്‍പ്പറ്റ ഒരാള്‍ വീതം, കോഴിക്കോട് സ്വദേശിയായ ഒരാള്‍, വീടുകളില്‍ ചികിത്സയിലുള്ള 131 പേര്‍ എന്നിങ്ങനെയാണ് രോഗമുക്തി നേടിയത്.

529 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 529 പേരാണ്. 558 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 7136 പേര്‍. ഇന്ന് പുതുതായി 57 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 2129 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 246811 സാമ്പിളുകളില്‍ 242853 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 220897 നെഗറ്റീവും 21956 പോസിറ്റീവുമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!