നവകേരളത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുലക്ഷം രൂപ സംഭാവന ചെയ്ത് തമിഴ്നാട് നീലഗിരി കൊളപ്പള്ളി മൗണ്ട് സിനായ് സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് സിംഹാസന ദേവാലയം മാതൃകയായി. 50 കുടുംബങ്ങള്‍ അടങ്ങുന്ന ചെറിയ ഇടവകയിലെ അംഗങ്ങളാണ് ജില്ലയെ പുനരധിവസിപ്പിക്കാന്‍ ഒരുലക്ഷം രൂപ ശേഖരിച്ചത്. ഇതിനുപുറമേ ഇടവക അംഗങ്ങള്‍ വ്യക്തിപരമായും തന്നാല്‍ കഴിയുംവിധം സഹായങ്ങള്‍ നേരത്തെ എത്തിച്ചിരുന്നു. ഇടവക വികാരി ഫാദര്‍ ഗീവര്‍ഗ്ഗീസ് കിഴക്കേക്കരയുടെ നേതൃത്വത്തില്‍ മാനേജിങ് ട്രസ്റ്റി റെജി ജോണ്‍ വേട്ടുചിറയില്‍, സെക്രട്ടറി കെ.കെ യാക്കോബ്, യൂത്ത് അസോസിയേഷന്‍ സെക്രട്ടറി സജി എല്‍ദോ, മറ്റു പള്ളി കമ്മിറ്റി അംഗങ്ങള്‍ അടങ്ങിയ സംഘം വെള്ളിയാഴ്ച കളക്ടറേറ്റിലെത്തി തുക കൈമാറി. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാറും ചേര്‍ന്ന് തുക എറ്റുവാങ്ങി.
Sign in
Sign in
Recover your password.
A password will be e-mailed to you.