നവകേരളത്തിനായി ഒരുമിച്ച് ജൂനിയര്‍ റെഡ് ക്രോസ് കേഡറ്റ്‌സ് നവകേരളം പുനര്‍നിര്‍മ്മാണത്തിന് കൈകോര്‍ത്ത് ജൂനിയര്‍ റെഡ് ക്രോസ് കേഡറ്റുകള്‍. വിദ്യാര്‍ഥികളില്‍ നിന്നായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ പിരിച്ചെടുത്തത് ഒരുലക്ഷം രൂപ. കേരളത്തെ പുനര്‍നിര്‍മ്മിക്കാനായി വിവിധ തലത്തിലുള്ള വ്യക്തികളും സംഘടനകളും സഹായ സഹകരണങ്ങളുമായി എത്തുന്നുണ്ട്. അവയില്‍ വിദ്യാര്‍ഥികളും ഒരു വലിയ പങ്ക് വഹിക്കുന്നു. ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ രണ്ടു ദിവസം ഫണ്ട് ശേഖരണ ദിനമായി എറ്റെടുത്ത് പണം സ്വരൂപിച്ചിരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഈ മനോഭാവം ഏറെ മാത്യകാപരമാണ്. ജൂനിയര്‍ റെഡ് ക്രോസ് ജില്ലാ കോര്‍ഡിനേറ്റര്‍ എം.എം ഗണേഷിന്റെ നേത്യത്വത്തില്‍ സംഘം വെള്ളിയാഴ്ച കളക്ടറേറ്റിലെത്തി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് തുക കൈമാറി. ഇന്‍ഡ്യന്‍ റെഡ്‌ക്രോസ് സെക്രട്ടറി കെ. മനോജ്, ജെ.ആര്‍.സി സെക്രട്ടറ പി.ആര്‍ ഗിരിനാഥന്‍, സെക്രട്ടറിമാരായ ആര്‍.എല്‍ റീന, എം സജിത് കുമാര്‍, എ ഗിരീഷ് ബാബു, എം.സി ജയചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.