എസ്.കെ.എം.ജെ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റ് ലഹരിക്കെതിരെയുള്ള ബോധവല്‍കരണം ലക്ഷ്യമിട്ട് നിര്‍മ്മിച്ച ഹ്രസ്വചിത്രം-സ്ഥിതം പ്രകാശനം ചെയ്തു. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി.കെ. സുരേഷ് ഹ്രസ്വചിത്രത്തിന്റെ സി.ഡി. പ്രകാശനം ചെയ്തു. സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് പി.സി.നൗഷാദ് അധ്യക്ഷത വഹിച്ചു. എന്‍.എസ്.എസ്. ജില്ലാ കണ്‍വീനര്‍ എം.ജെ. ജോസഫ് സി.ഡി. ഏറ്റുവാങ്ങി. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.ജി. ടോമി, പ്രിവന്റീവ് ഓഫീസര്‍ ടി.എസ്. വിനീഷ്, പി.ടി.എ. വൈസ് പ്രസിഡന്റ് കെ.സി. ഷാജുകുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ റഷീദ്, പ്രിന്‍സിപ്പല്‍ എ.സുധാറാണി, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ കെ.വി. ശ്യാല്‍, സൗഹൃദ ക്ലബ്ബ് കോ-ഓഡിനേറ്റര്‍ കെ. ഷാജി, സ്റ്റാഫ് സെക്രട്ടറി വി.ജി. വിശ്വേഷ്, എം.കാര്‍ത്തിക് കൃഷ്ണ, ലക്ഷ്മി നിരഞ്ജന, റിതിന്‍ കുര്യന്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥിയായ എന്‍.എസ്.എസ്. വോളണ്ടിയര്‍ കാര്‍ത്തിക് കൃഷ്ണയാണ് സ്ഥിതം സംവിധാനം ചെയ്തത്. കുട്ടികള്‍ തന്നെ അഭിനയിച്ച ഹ്രസ്വചിത്രത്തിന്റെ അരങ്ങിലും അണിയറയിലും വിദ്യാര്‍ത്ഥികള്‍ തന്നെയാണ് പ്രവര്‍ത്തിച്ചത്. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള വിദ്യാലയങ്ങളില്‍ സ്ഥിതം പ്രദര്‍ശിപ്പിക്കാനൊരുങ്ങുകയാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.