കരിമം – നമ്മുടെ പുല്‍പള്ളി ഫേസ്ബുക്ക് കൂട്ടായ്മ ഗ്രാമീണ മേഖലകള്‍ സൗന്ദര്യവത്കരിക്കും

0

കരിമം – നമ്മുടെ പുല്‍പള്ളി ഫേസ്ബുക്ക് കൂട്ടായ്മ പുല്‍പള്ളിയിലെ ഗ്രാമീണ മേഖലകളില്‍ സൗന്ദര്യ വല്‍കരണ പരിപാടികള്‍ ആരംഭിക്കുന്നു.താഴെ ചെറ്റപ്പാലം – ഉദയാക്കവല റോഡ്, മുള്ളന്‍കൊല്ലി – പെരിക്കല്ലൂര്‍ റോഡ്, ചീയമ്പം – വണ്ടിക്കടവ് റോഡുകളുടെ ഇരുവശങ്ങളിലും ബോഗൈന്‍വില്ല ചെടികള്‍ വെച്ചുപിടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

സീതാമൗണ്ട്, കൊളവള്ളി, ചാമപ്പാറ ,പറുദീസ, പാടിച്ചിറ -കബനിഗിരി, മരക്കടവ്, തുടങ്ങിയ റോഡുകളുടെ സൗന്ദര്യവല്‍ക്കരണ പരിപാടികള്‍ക്ക് വാട്‌സാപ്പ് ഗ്രൂപ്പുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചതായും അഡ്മിന്‍ പാനല്‍ അംഗങ്ങളായ ബിജു ജോണ്‍, ജെബിന്‍ ജോണ്‍, ജിയോ തോമസ്, ജെയ്‌സണ്‍ ജി ലിയോ ടോം ജോസ് തുടങ്ങിയവര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!