സര്‍ക്കാര്‍ ബസ്സുകളുടെ സമയ ക്രമം പാലിക്കാതെയുള്ള ഓട്ടവും ജീപ്പ് പാരലല്‍ സര്‍വ്വീസുകളും നിയന്ത്രിക്കണമെന്ന് മേപ്പാടിയില്‍ ചേര്‍ന്ന കേരള പ്രൈവറ്റ് ബസ്സ് ഓപ്പറേറ്റേഴ്‌സ് അസ്സോസിയേഷന്‍ വൈത്തിരി താലൂക്ക് ജനറല്‍ ബോഡി യോഗം. യോഗം ജില്ലാ പ്രസിഡന്റ് പി.കെ.ഹരിദാസ് ഉദ്ഘാടനം ചെയ്തു.
കൊറോണ ഭീഷണി മൂലം യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുറവ്, ഡീസലിന്റെ വന്‍ വിലക്കയറ്റം എന്നിവ കാരണം വന്‍ നഷ്ടത്തിലായ സ്വകാര്യ ബസ്സ് വ്യവസായത്തിന്റെ നില നില്‍പ്പിന് വലിയ ഭീഷണി ഉയര്‍ത്തുകയാണ് സമയ ക്രമം പാലിക്കാതെയുള്ള കെ.എസ്.ആര്‍.ടി.സി ബസ്സുകളുടെ കടന്നു കയറ്റവും പാരലല്‍ ജീപ്പ് സര്‍വീസുകളും. ബസ്സുകള്‍ വിറ്റൊഴിവാക്കി രംഗം വിടേണ്ട ഗതികേടിലാണ് ബസ്സുടമകളെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ഈ സാഹചര്യത്തില്‍ ബന്ധപ്പെട്ട അധികൃതര്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.എം.എസ്.എ.ഹാളില്‍ നടന്ന യോഗം ജില്ലാ പ്രസിഡന്റ് പി.കെ.ഹരിദാസ് ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി രഞ്ജിത്ത് റാം മുഖ്യ പ്രഭാഷണം നടത്തി. പി. എ. ബീരാന്‍കുട്ടി ഹാജി, ഖാലിദ്, എന്‍.വി.പൈലി, ടി.ജെ. ബാബുരാജ് എന്നിവര്‍ സംസാരിച്ചു.ടി.അബ്ദുള്‍ കരീം അദ്ധ്യക്ഷത വഹിച്ചു.
ടി.അബ്ദുള്‍ കരിം (പ്രസിഡന്റ്), സി.എ.മാത്യു (ജന:സെക്രട്ടറി), പി.നൗഷാദ് (ഖജാന്‍ജി) എന്നിവര്‍ ഭാരവാഹികളായി 8 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും യോഗം തിരഞ്ഞെടുത്തു.