പൊലീസ് സേനയിലേക്ക് നടത്തിയ സെപ്ഷ്യല്‍ റിക്രൂട്ട്മെന്റില്‍ ഉള്‍പ്പെട്ട ഗോത്രവിഭാഗം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎം ഇടപെട്ട് ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് ബത്തേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ബത്തേരിയില്‍ പ്രതിഷേധ സംഗമം നടത്തി.
സ്വതന്ത്രമൈതാനിയില്‍ പ്രതിഷേധ പരിപാടി യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു.യൂനസ് അലി,എം കെ ഇന്ദ്രജിത്ത്, സിറില്‍ ജോസ്, സിജു പൗലസ്, അഫ്സല്‍ ചീരാല്‍,സക്കരി മണ്ണില്‍ തുടങ്ങിയവര്‍ സംസാരിച്ചു.