15 സീറ്റുകളില്‍ കാര്‍ഷിക പുരോഗമന സമിതി

0

പഞ്ചായത്ത് ഇലക്ഷന് പുറകെ നിയമസഭ തിരഞ്ഞെടുപ്പിലും മത്സരിക്കാനൊരുങ്ങി കാര്‍ഷിക പുരോഗമന സമിതി. സംസ്ഥാനത്ത് സംഘടനയ്ക്ക് സ്വാധീനമുള്ള 15 സീറ്റുകളിലാണ് മത്സരിക്കാന്‍ തയ്യാറെടുക്കുന്നത്. ഈ മാസം 26ന് തൊടുപുഴയില്‍ നടക്കുന്ന സംസ്ഥാന സമിതിയില്‍ ഇതുസംബന്ധിച്ച് തീരുമാനമാകും.

പഞ്ചായത്ത് ഇലക്ഷനില്‍ വയനാട് ജില്ലയില്‍ ഒരുഡസനിലേറെ സീറ്റുകളില്‍ മത്സരിച്ച കാര്‍ഷിക പുരോഗമന സമിതിയാണ് നിയമസഭ ഇലക്ഷന് സംസ്ഥാനതലത്തില്‍ തന്നെ മത്സര രംഗത്തേക്ക് ഇറങ്ങാന്‍ തയ്യാറെടുക്കുന്നത്.സമിതിക്ക് സ്വാധീനമുള്ള 15 മണ്ഡലങ്ങളില്‍ മത്സരിക്കാനാണ് സമിതി ഉദ്ദേശിക്കുന്നത്. ഇത് സംബന്ധിച്ച് ഈ മാസം 26ന് തൊടുപുഴയില്‍ നട്ക്കുന്ന സംസ്ഥാന സമിതയില്‍ അന്തിമതീരുമാനമാകും. വയനാട്, ഇടുക്കി, കോഴിക്കോട് അടക്കമുള്ള ജില്ലകളിലെ മണ്ഡലങ്ങളിലായിരിക്കും സമിതി മത്സരിക്കുക. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പ്രാദേശികമായി ഉയര്‍ത്തിക്കൊണ്ടുവരികയും അതിന് പരിഹാരം കാണുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട കാര്‍ഷിക പുരോഗമന സമിതി ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്ത്- നഗരസഭ തെരഞ്ഞെടുപ്പില്‍ 16 ഇടങ്ങളില്‍ വയനാട് ജില്ലയില്‍ മത്സരിച്ചിരുന്നു. പലയിടങ്ങളിലും നിര്‍ണായകമാകാനും സമിതിക്ക് സാധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നിയമസഭ തെരഞ്ഞെടുപ്പിലും മത്സരിക്കാനായി ആലോചിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!