ജില്ലയിലെ വിവിധഭാഗങ്ങളില്‍ വന്‍തോതില്‍ വ്യാജ ദിനേശ് ബീഡി വില്‍ക്കുന്നതായി പരാതിയുടെ അടിസ്ഥാനത്തില്‍ അമ്പലവയല്‍,ചുള്ളിയോട് എന്നിവിടങ്ങളിലെ രണ്ടു കടകളില്‍നിന്നായി നാല്‍പതിനായിരം രൂപയോളം വിലവരുന്ന വ്യാജബീഡി പൊലീസിന്റെ സഹായത്തോടെ പിടിച്ചെടുത്തു.ലക്ഷക്കണക്കിനു രൂപയുടെ വ്യാജബീഡികളാണ് ജില്ലയുടെ പല ഭാഗങ്ങളിലും വിറ്റഴിക്കപ്പെടുന്നതെന്ന് ദിനേശ് ബീഡി അധികൃതര്‍ പറഞ്ഞു.
ഇതിനായി വന്‍ശൃംഖല തന്നെ പ്രവര്‍ത്തിക്കുന്നു.കേരള ദിനേശ് ബീഡിയുടെ വില്പനയില്‍ കുറവ് വന്നതിനെ തുടര്‍ന്ന് സംഘം ചുമതലപ്പെടുത്തിയ പ്രത്യേക സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് വ്യാജബീഡി വില്‍പ്പന ശ്രദ്ധയില്‍പ്പെട്ടത്.അമ്പലവയലിലെ ഒരു ഹോള്‍സെയില്‍കടയില്‍ നിന്നാണ് പൊലീസ് സഹായത്തോടെ ആദ്യം വ്യാജ ബീഡി സ്റ്റോക്ക് പിടികൂടിയത്.അമ്പലവയല്‍ സിഐ കെ എ എലിസബത്തിന്റെ നേതൃത്വത്തില്‍ നടത്തിയ കട പരിശോധനയില്‍ എസ് ഐ ഷാജഹാന്‍ കെ എ, എഎസ്‌ഐ ടി ജി ബാബു, ദിനേശ് ബീഡി കേന്ദ്ര സംഘം ഡയറക്ടര്‍ വി ബാലന്‍, മാര്‍ക്കറ്റിങ് മാനേജര്‍ എം സന്തോഷ് കുമാര്‍, ഫോര്‍മാന്‍ എ കെ മോഹനന്‍, അസിസ്റ്റന്റ് സെയില്‍സ് ഓഫീസര്‍ ഒ പ്രസീതന്‍, വിതരണക്കാരായ മൈത്രി ഏജന്‍സി ഉടമ ഫുഹാസ് എന്നിവരുമുണ്ടായി.പിന്നീട് ചുള്ളിവയലിലെ മറ്റൊരു കടയില്‍നിന്നും ഇരുപതിനായിരത്തോളം രൂപയുടെ വ്യാജബീഡി സ്റ്റോക്ക് പിടിച്ചെടുത്തു.വ്യാജ ബീഡി വില്പന സര്‍ക്കാരിന് വന്‍ നികുതി നഷ്ടമുണ്ടാക്കുന്നതിനു പുറമെ ദിനേശ് ബീഡിയെ ആശ്രയിച്ച് കഴിയുന്ന ആയിരക്കണക്കിന് തൊഴിലാളികളെ വഴിയാധാരമാക്കുകയുമാണ്.പരിശോധന കേരള സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കുമെന്ന് ചെയര്‍മാന്‍ എം കെ ദിനേശ് ബാബുവും സെക്രട്ടറി കെ പ്രഭാകരനും അറിയിച്ചു.