മേപ്പാടി സെന്റ് ജോസഫ്സ് യു പി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളും ഗ്രാമപഞ്ചായത്ത് ഭരണ സാരഥികളായി തിരഞ്ഞെടുക്കപ്പെട്ടവരുമായ ജനപ്രതിനിധികളെ സ്‌കൂള്‍ പി ടി എ കമ്മിറ്റി ആദരിച്ചു.സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പി ടി എ പ്രസിഡന്റ് സല്‍മ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു.സ്‌കൂള്‍ മുന്‍ പ്രധാനാധ്യാപകന്‍ മാത്യു മാസ്റ്റര്‍ മുഖ്യാതിഥിയായിരുന്നു.
മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓമനരമേശ്,വൈസ്പ്രസിഡണ്ട് റംല ഹംസ, രാധാ രാമസ്വാമി, രാജുഹെജമാഡി, നാസര്‍ പൂത്തക്കോല്ലി, ജോബിഷ് കുര്യന്‍, മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട ഇ വി ശശിധരന്‍,ഡയാന ഫ്രാന്‍സിസ് എന്നിവരെയാണ് ചടങ്ങില്‍ ആദരിച്ചത്. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ഫാ: ജോണ്‍സണ്‍,കെ പി ഹൈദരലി തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ മത്സരങ്ങളില്‍ വിജയികളായ വിദ്യാര്‍ഥികളെ വിശിഷ്ടാതിഥികള്‍ ചടങ്ങില്‍ ആദരിച്ചു.