കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രാലയത്തിന് കീഴിലുള്ള തൃശ്ശൂര്‍ ഡെവലപ്‌മെന്റ് കമ്മീഷണര്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍കരകൗശല വസ്തുക്കളുടെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.കല്‍പ്പറ്റ എംജിടി ഹാളില്‍ വയനാട് ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ സുഭദ്രാ നായര്‍ ഉദ്ഘാടനം ചെയ്തു.
എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ ഫോര്‍ ഹാന്‍ഡിക്രാഫ്റ്റ്‌സ് ബാംഗ്ലൂരും, എക്‌സിം ബാങ്ക് മുംബൈയും സഹകരിച്ചുകൊണ്ടായിരുന്നു സെമിനാര്‍ സംഘടിപ്പിച്ചത്. ജില്ലയിലെ 20 ആദിവാസി കരകൗശല തൊഴിലാളികള്‍ക്ക് മുളഉല്‍പ്പന്ന ക്രാഫ്റ്റില്‍ പതിനായിരം രൂപ വിലമതിക്കുന്ന ആധുനികരിച്ച ടൂള്‍കിറ്റുകളും ചടങ്ങില്‍ വിതരണം ചെയ്തു.തൃശ്ശൂര്‍ ഹാന്‍ഡിക്രാഫ്റ്റ് ഓഫീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. എംപി സജി, ബാംഗ്ലൂര്‍ ഇ പി സി എച്ച് റീജണല്‍ ഹെഡ് ശ്രീദേവി, മുംബൈ എക്‌സിം ബാങ്ക് ചീഫ് മാനേജര്‍ എസ് സന്ദീപ് ജോളി,ജില്ലാ പ്രോജക്ട് ഓഫീസര്‍ കെ സി ചെറിയാന്‍,ഐടിഡിപി മാനേജര്‍ കെ രാകേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.