ഇരുമുന്നണികളും വയനാടന്‍ ജനതയെ വിഡ്ഢികളാക്കുന്നു:കെ.മോഹന്‍ദാസ്
വയനാട് മെഡിക്കല്‍ കോളേജ് ഇരുമുന്നണികളും വയനാടന്‍ ജനതയെ വിഡ്ഢികളാകുകയാണെന്ന് ബി.ജെ.പി.ജില്ലാ ജനറല്‍ സെക്രട്ടറി കെ. മോഹന്‍ദാസ്.
വയനാട് മെഡിക്കല്‍ കോളേജ് എവിടെ എന്ന ക്യാമ്പയിന്റെ ഭാഗമായി ഒ.ആര്‍.കേളു എം.എല്‍.എ.യുടെ ഓഫീസിലേക്ക് ബി.ജെ.പി. നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതും വലതും മെഡിക്കല്‍ കോളേജ് വിഷയത്തില്‍ വയനാടന്‍ ജനതയെ കബളിപ്പിക്കുകയാണ്. നിയമ സഭാ ഇലക്ഷന്‍ സമയത്ത് വോട്ട് ലഭിക്കുന്നതിനായി മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം ആരംഭി ക്കുമെ ന്ന് പറയുകയും പിന്നീട് അതില്‍ നിന്ന് പിന്‍മാറുക യുമാണ് ഇരുമുന്നണികളും ചെയ്യുന്നത്.
ഇപ്പോഴാ കട്ടെ 300 കോടി ബജറ്റില്‍ വകയിരുത്തി യെങ്കിലും മെഡിക്കല്‍ കോളേജ് എവിടെ ആരംഭി ക്കുമെന്ന് വ്യക്തമാക്കാന്‍ ജില്ലയിലെ എം.എല്‍ എമാര്‍ തയ്യാറാവണമെന്നും മോഹന്‍ദാസ് പറഞ്ഞു.നിയോജക മണ്ഡലം പ്രസിഡന്റ് കണ്ണന്‍ കണിയാരം അദ്ധ്യക്ഷത വഹിച്ചു.വിജയന്‍ കൂവണ, ജി.കെ.മാധവന്‍, വില്‍ഫ്രഡ് ജോസ്, ജിതിന്‍ ഭാനു, പി.ജയേന്ദ്രന്‍, ലക്ഷ്മി കാക്കോട്ടറ, ബിന്ദു വിജയകുമാര്‍, ഷിംജിത്ത് കണിയാരം തുടങ്ങിയവര്‍ സംസാരിച്ചു.