പനമരത്ത് മോഷണ പരമ്പര

0

പനമരത്ത് ഇന്നലെ അര്‍ദ്ധരാത്രിയോടെ തസ്‌ക്കരന്‍ മാരുടെ വിളയാട്ടം.അടുക്കള ഉപകരണങ്ങളാണ് മോഷണം പോയത്.ടൗണിനോട് ചേര്‍ന്ന കോളിയില്‍ സലിമിന്റെ കടയില്‍ നിന്നും ഗ്യാസ് നിറച്ച മൂന്ന് കുറ്റികള്‍, ഭക്ഷണം പാകം ചെയ്യാനുള്ള പാത്രങ്ങള്‍, തുടങ്ങിയവ മോഷണം പോയതായും 20,000 രൂപയുടെ നഷ്ടം വന്നതായും സലിം പറഞ്ഞു.കടന്നോളി ഗഫൂറിന്റെ കടയില്‍ നിന്നും സമാന രീതിയിലാണ് കളവ് നടന്നത് .വീടുകളിലെ കിണറ്റിലെ മോട്ടോറുകള്‍ തുടങ്ങിയവയും കളവ് പോയിട്ടുണ്ട.് ടൗണില്‍ സി.സി.ടി.വി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!