തൊണ്ടാര്‍ ഡാം ജനകീയ പ്രതിഷേധങ്ങള്‍ ശക്തമാകുന്നു.

0

തുടര്‍സമരങ്ങള്‍ ശക്തമാക്കാന്‍ സമരസംഗമത്തില്‍ തീരുമാനം. ഫെബ്രുവരി 14 ന് മൂളിത്തോട് മുതല്‍ വെള്ളമുണ്ട വരെ പ്രതിരോധ മതില്‍ തീര്‍ക്കും.

തൊണ്ടാര്‍ പദ്ധതിക്കെതിരെ വെള്ളമുണ്ട ,തൊണ്ടര്‍നാട് .എടവക, പഞ്ചായത്തുകളില്‍ പ്രതിഷേധം കനക്കുകയാണ്. ഡാമിനു വേണ്ടി സര്‍വ്വേ നടത്താന്‍ ഉദ്യോഗസ്ഥരെ അനുവദിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് നാട്ടുകാര്‍. ഫെബ്രുവരി 14ന് പ്രതിരോധ മതിലില്‍ മൂന്നു പഞ്ചായത്തുകളിലെ കുടുംബങ്ങള്‍ അണിനിരക്കും. മൂളിത്തോട് മുതല്‍ വെള്ളമുണ്ട വരെയാണ് പ്രതിരോധ മതില്‍.

മൂളിത്തോട്ടിലെ സമര സംഗമത്തിനു ശേഷം ഇന്നലെ രാത്രി 8 മണിയോടെ വെള്ളമുണ്ട ടൗണില്‍ 100 കണക്കിന് നാട്ടുകാര്‍ അണിനിരന്ന പ്രതിഷേധ പ്രകടനം നടന്നു. വ്യാപാരികള്‍ ,ഡ്രൈവര്‍മാര്‍ , ചുമട്ടുതൊഴിലാളികള്‍, തുടങ്ങിയവര്‍ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പ്രകടനത്തില്‍ അണിനിരന്നു. അബൂബക്കര്‍, ഷബീറലി വെള്ളമുണ്ട, സലാം, അഷ്‌കര്‍. റഷീദ് ബാലുശ്ശേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!