പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി
തൊണ്ടര്‍നാട് സുഭിക്ഷ കേരളം പദ്ധതിയില്‍ തരിശായി ക്കിടന്ന ഒന്നരയേക്കറോളം സ്ഥലത്ത് നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് അംബി ക ഷാജി നിര്‍വഹിച്ചു.12 ആം വാര്‍ഡിലെ വിവിധ കുടും ബ ശ്രീ അംഗങ്ങള്‍ ചേര്‍ന്നാണ് വര്‍ഷങ്ങളായി തരിശായി കിടന്ന ഒന്നര ഏക്കറോളം സ്ഥലത്ത് ജൈവരീതിയില്‍ പച്ചക്കറി കൃഷിചെയ്തത്. കൃഷിഭവനില്‍ നിന്നും പഞ്ചാ യത്തില്‍ നിന്നും എല്ലാവിധ സഹായങ്ങളും പിന്തുണയും ലഭിക്കുന്നുണ്ടന്ന് കുടുംബശ്രീ അംഗങ്ങള്‍ പറഞ്ഞു.
തരിശായികിടക്കുന്ന സ്ഥലങ്ങളില്‍ മറ്റു കൃഷികള്‍ കൂടി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് സംഘം.ശങ്കരന്‍ മാസ്റ്റര്‍, വാര്‍ഡ് മെമ്പര്‍ ചന്തു മാസ്റ്റര്‍, കൃഷി ഓഫീസര്‍ മുഹമ്മദ് ഷഫീക്ക്, വല്‍സ , റിയാസ്, സെല്‍മ എന്നിവര്‍ സംസാരിച്ചു