ഹരിത കേരളം മിഷന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ ഹരിത ഓഫീസുകളായി മാറുന്ന ജില്ലാതല ക്യാമ്പയിന്റെ ലോഗോ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ എ.ഡി.എം ഇന്‍ചാര്‍ജ് ഇ .മുഹമ്മദ് യൂസഫിന് കൈമാറിയാണ് ലോഗോ പ്രകാശനം ചെയ്തത്. സംസ്ഥാനത്ത് പതിനായിരം ഓഫീസുകളാണ് ഹരിത ഓഫീസുകളായി മാറുന്നത്. ചടങ്ങില്‍ ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഇ.സുരേഷ് ബാബു , ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ വി.കെ ശ്രീലത, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.