ഓക്‌സിജന്‍ സിലിണ്ടറിന്റെ ക്യാപ്പ് ഊരി തെറിച്ചത് പരിഭ്രാന്തി പരത്തി.
കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടറില്‍ ഫ്‌ളോമീറ്റര്‍ ഘടിപ്പിക്കുന്നതിനിടെ ക്യാപ്പ് ഊരി തെറിച്ചത് പരിഭ്രാന്തി പരത്തി.സ്‌ഫോടന തുല്യമായി ശബ്ദമുണ്ടായതാണ് രോഗികള്‍ ഉള്‍പ്പടെയുള്ളവരെ പരിഭ്രാന്തരാക്കിയത്.കല്‍പ്പറ്റ
ഫയര്‍ സ്റ്റേഷനില്‍ നിന്നും ഉദ്യോഗസ്ഥരെത്തി അപായ സാധ്യത ഇല്ലെന്ന് ഉറപ്പ് വരുത്തി.
കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ മൂന്നാമത്തെ നിലയിലെ സ്ത്രീകളുടെ വാര്‍ഡില്‍ ലായിരുന്നു സംഭവം. ഓക്‌സിജന്‍ സിലിണ്ടറില്‍ ഫ്‌ലോമീറ്റര്‍ ഘടിപ്പിക്കുന്നതിനിടെ ഫ്‌ലോമീറ്ററിന്റെ മുകളിലുള്ള കപ്പ് വലിയ ശബ്ദത്തോടെ തെറിച്ചു പോവുകയായിരുന്നു. ഇതോടെയാണ് വലിയ ശബ്ദം കേട്ട രോഗികളും മറ്റും പരിഭ്രാന്തരായി ഇറങ്ങിയോടിയത്. ഫയര്‍ സ്റ്റേഷനില്‍ നിന്നും ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. സിലിണ്ടര്‍ മാറ്റുന്നതിനിടെ ആശുപത്രിയിലെ ഒരു നേഴ്‌സിന് നിസാര പരിക്കേറ്റു. അമിത മര്‍ദ്ധമായിരിക്കും ഫ്‌ലോ മീറ്റര്‍ ക്യാപ്പ് ഊരി തെറിക്കാന്‍ കാരണമെന്നാണ് പ്രഥമിക നിഗമനം.