സ്വകാര്യ ടൂറിസ്റ്റ് ഹോമിലെ മലിന ജലം റോഡിലേക്ക്; ഉടമയ്ക്കെതിരെ നടപടിയെടുത്തു
കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്‍ഡ് സമീപത്തെ ടൂറിസ്റ്റ് ഹോമിലെ മലിന ജലം റോഡിലേക്ക് ഒഴുക്കിയതോടെ പ്രതിഷേധവുമായി നാട്ടുകാര്‍.പഴയ ബസ് സ്റ്റാന്‍ഡിന് പരിസരത്തെ അരുണ്‍ ടൂറിസ്റ്റ് ഹോമില്‍ നിന്നുള്ള മാലിന്യമാണ് റോഡിലെ അഴുക്ക് ചാലിലേക്ക് ഒഴുക്കിയത്.ആദ്യം കെട്ടിട ഉടമകള്‍ മലിന ജലം ഒഴുക്കിവിട്ടത് തങ്ങളല്ല എന്ന പറഞ്ഞിരുന്നു.തുടര്‍ന്ന് നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ ജെ.സി.ബി കൊണ്ടുവന്ന് കല്ലുകളും സ്ലാബുകളും മാറ്റിയതോടെയാണ് മലിന ജലം ടൂറിസ്റ്റ് ഹോമില്‍ നിന്നുള്ളതാണെന്ന് തെളിഞ്ഞത്.സംഭവത്തില്‍ നഗരസഭാ ചെയര്‍മാന്‍ സ്ഥലത്തെത്തി ഉടമക്ക് നോട്ടീസ് നല്‍കി.