ഇ.കെ.മാധവന്‍ അനുസ്മരണം നാളെ നടക്കും.

0

അര നൂറ്റാണ്ടോളം വയനാടിന്റെ രാഷ്ട്രീയ-സാമൂഹ്യ- സാംസ്‌കാരിക മേഖലയിലെ നിറ സാന്നിധ്യമായിരുന്ന ഇ.കെ.മാധവന്റെ മൂന്നാം ചരമ വാര്‍ഷിക ദിനമായ നാളെ മാനന്തവാടി പഴശ്ശി ഗ്രന്ഥാലയത്തില്‍ അനുസ്മരണവും പുസ്തക വിതരണവും നടക്കും. ഉച്ചക്ക് 1.30ന് നടക്കുന്ന അനുസ്മരണ പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്യും. മംഗലശേരി നാരായണന്‍ അനുസ്മരണ പ്രഭാഷണം നടത്തും. വയനാട്ടിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ തുടക്കക്കാരിലൊരാളായ ഇ.കെ. മാധവന്റെ ഓര്‍മയ്ക്കായി കുടുംബം മാനന്തവാടി പഴശ്ശി ഗ്രന്ഥാലയത്തിനും കരിങ്ങാരി നവജീവന്‍ വായനശാലയ്ക്കും നല്‍കുന്ന പുസ്തകങ്ങളുടെ കൈമാറ്റവും ചടങ്ങില്‍ നടക്കും.
വൈകീട്ട് 7 മണിക്ക് ‘കാര്‍ഷിക നിയമങ്ങളും കര്‍ഷക സമരവും എന്ന വിഷയത്തില്‍ നടക്കുന്ന വെബിനാറില്‍ പി.കൃഷ്ണ പ്രസാദ്, പി.ടി.ജോണ്‍, അമന്‍ദീപ് സന്ധു എന്നിവര്‍ പങ്കെടുക്കും

Leave A Reply

Your email address will not be published.

error: Content is protected !!