കേരള സ്റ്റേറ്റ് ഓഫ് പ്രീ പ്രൈമറി ടീച്ചേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ ഡിഡി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.വി ഹാരിസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.സര്‍ക്കാര്‍ സ്‌കൂളില്‍ ഹോണറേറിയം വാങ്ങുന്ന ജീവനക്കാരുടെ തസ്തിക സൃഷ്ടിച്ച് ശമ്പളസ്‌കെയില്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച് നടത്തിയത്.
എയ്ഡഡ് സ്‌കൂളിലെ ജീവനക്കാര്‍ക്ക് അടിയന്തരമായി ഹോണറേറിയം അനുവദിക്കുക, 2012 നുശേഷം നിയമിച്ച ജീവനക്കാര്‍ക്ക് അംഗീകാരം നല്‍കി ഹോണറേറിയം അനുവദിക്കുക, പെന്‍ഷന്‍പ്രായം നിജപ്പെടുത്തി പെന്‍ഷന്‍ അനുവദിക്കുക, പ്രീസ്‌കൂള്‍ വിദ്യാഭ്യാസം പ്രാഥമിക വിദ്യാഭ്യാസവുമായി ബന്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച് നടത്തിയത്. എം കെ ശ്രീബ അദ്ധ്യക്ഷനായി.
കെ എസ് ടി എസംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം വി.എ ദേവകി, കെഎസ്പിപിടിഎ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ പ്രേമലത, കെ എസ് ടി എ ജില്ലാ സെക്രട്ടറി പി ജെ ബിനേഷ്, എന്നിവര്‍ സംസാരിച്ചു. ടി ജെ ശാലിനി, പി എ സിന്ധു, ജിത, സ്വപന മോഹന്‍, ഉഷ കെ, റൂബി, പി.ആര്‍ രാധ, സജിത വി.കെ, കെ സുലോചന, മായാ സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി.