അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്ത സംഭവം നടപടി വേണം: ആദിവാസി ഫോറം

0

എസ് ടി വിഭാഗത്തില്‍പെട്ട സ്ത്രീയെ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തില്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് കേരള ആദിവാസി ഫോറം ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു….

അമ്പലവയല്‍ പഞ്ചായത്തില്‍ ഒമ്പതാം വാര്‍ഡ് തോമാട്ടുചാല്‍ വില്ലേജ് മുള്ളൂര്‍ക്കൊല്ലി വീട്ടില്‍ ശോഭയെയാണ് അയല്‍വാസി ജാതി പേര് വിളിക്കുകയും അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തതെന്ന് ഇവര്‍ പറഞ്ഞു. വീട്ടിലേക്ക് മൂന്ന് അടി മാത്രമുള്ള വഴി വെട്ടി വൃത്തിയാക്കുമ്പോള്‍ തന്നെ അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ശോഭ പറഞ്ഞു. ഈ വഴിയിലൂടെ നടന്നാലോ അതിരില്‍ തൊട്ടാലോ കൊല്ലുമെന്ന് പറഞ്ഞതായും ശോഭ വ്യക്തമാക്കി. വിഷയത്തില്‍ അമ്പലവയല്‍ പോലീസില്‍ പരാതി നല്‍കിയിട്ടും അനുകൂലമായി യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാണ് ഇവര്‍ പറയുന്നത്. 2009ല്‍ വീട് പണിക്കായി വഴിയില്‍ ഇറക്കിയ സാധനങ്ങള്‍ അയല്‍വാസികള്‍ നശിപ്പിച്ചിരുന്നതായും അവര്‍ വ്യക്തമാക്കി. ആദിവാസി ഫോറം ജില്ലാ പ്രസിഡന്റ് എം കെ രഘു, സെക്രട്ടറി ബബിത രാജീവ്, എസ് രഞ്ജിത്ത്, എം പി മുത്തു, എന്‍ ഡി വിനയന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!