മുഴുവന്‍ കാര്‍ഷിക കടങ്ങളും എഴുതിത്തള്ളണം കെ.എസ്.എസ്.പി.എ

0

വയനാട് ജില്ലയിലെ കര്‍ഷകരുടെ മുഴുവന്‍ കാര്‍ഷിക കടങ്ങളും എഴുതിത്തള്ളണമെന്നും കൃഷി ഇറക്കുന്നതിന് ആവശ്യമായ പലിശ രഹിത വായ്പ അനുവദിക്കണമെന്നും കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കെ.എസ്.എസ്.പി.എ വയനാട് ജില്ലാ കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കാര്‍ഷിക മേഖല നിശ്ചലമായാല്‍ കര്‍ഷകരും കാര്‍ഷകത്തൊഴിലാളികളും അനുബന്ധ വാണിജ്യ വ്യവസായ മേഖലയിലെ തൊഴിലാളികളും കുടുംബവും പട്ടിണിയില്‍ ആവുകയും കൂട്ട ആത്മഹത്യക്ക് കാരണമായിത്തീരുകയും ചെയ്യും. കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് ഭരണകൂടം രാഷ്ട്രീയം മാറ്റി വെച്ച് ഉത്തരവാദിത്തത്തോടെ പദ്ധതികള്‍ തയ്യാറാക്കുകയും പ്രവര്‍ത്തിക്കുകയും വേണമെന്ന് ജില്ലാ പ്രസി. വിപിന ചന്ദ്രന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നിര്‍ദേശിച്ചു. ജില്ലാ സെക്രട്ടറി ടി.കെ. ജേക്കബ് സ്വാഗതം പറഞ്ഞ യോഗത്തില്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. കുഞ്ഞമ്മദ്, ടി.ഒ. റയ്മണ്‍, വേണുഗോപാല്‍ കിഴിശ്ശേരി, സണ്ണി ജോസഫ് കെ. രാധാകൃഷ്ണന്‍, എസ് ഹമീദ്, ഇ.സി. കുര്യന്‍ മാഷ്, ടി.കെ. സുരേഷ്, മൈമുന, ടി.പി ശശിധരന്‍, എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!