ചെളിക്കളമായി കൊയിലേരി ഹൈടെക്ക് റോഡ് ആക്ഷന്‍കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്

0

കൊയിലേരി കൈതയ്ക്കല്‍ റോഡ് പണിയില്‍ കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുളളകൂട്ടുകെട്ടുമൂലം ദുരിതമനുഭവിക്കുന്നത് നൂറ്കണക്കിന് ഓട്ടോക്കാരും,നാട്ടുകാരും.ചെളിക്കളമായി മാറിയ കൊയിലേരി ഹൈടെക്ക് റോഡിലൂടെയുള്ള യാത്രക്കാര്‍ ദുരിതത്തില്‍.ആക്ഷന്‍കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്.

കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ആവശ്യമായ തൊഴിലാളികളുടെയും, അനുബന്ധ യന്ത്രങ്ങളുടെയും സഹായത്തോടെ നിര്‍മ്മാണപ്രവര്‍ത്തികള്‍ നടക്കും എന്നാണ് കരാറുകാരും ഉദ്യോഗസ്ഥരും ആക്ഷന്‍കമ്മിറ്റിയോട് പറഞ്ഞത്. എന്നാല്‍ 6 ദിവസം പിന്നിട്ടിട്ടും നിലവിലെ അവസ്ഥയില്‍ ഒരുമാറ്റവും വന്നിട്ടില്ല. മഴപെയ്തതിനാല്‍ നിരവധി ഇരുചക്ര വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ഈ റോഡിനെ ആശ്രയിച്ച് ജീവിക്കുന്ന ഓട്ടോ-ടാക്സി ഡ്രൈവര്‍മാരും ദുരിതത്തിലായി.ജനങ്ങളെ വിഢികളാക്കുന്ന സമീപനമാണ് ഏറനാട് കമ്പനിയും, ഉദ്യോഗസ്ഥന്‍മാരും ചെയ്യുന്നത്.ആയതിനാല്‍ ബന്ധപ്പെട്ട ഓഫീസുകള്‍ ഉപരോധമടക്കമുളള പ്രതിഷേധപരിപാടികള്‍ ആക്ഷന്‍ കമ്മിറ്റിയുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ തിങ്കളാഴ്മുതല്‍ ആരംഭിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!