ദേശീയ പാത എടപ്പെട്ടിയില്‍ പിക്കപ്പും ഗുഡ്‌സും കൂട്ടിയിടിച്ച് ഗുഡ്‌സ് യാത്രികര്‍ക്ക് പരിക്ക്.ഇന്നലെ വൈകുന്നേരം 6 മണിക്കായിരുന്നു അപകടം.പാട്ടവയലില്‍നിന്നും അച്ചൂരിലേക്ക് പോകുകയായിരുന്ന പിക്കപ്പും മുട്ടിലിലേക്ക് പോയിരുന്ന ഗുഡ്‌സുമാണ് അപകടത്തില്‍ പെട്ടത്.എടപ്പെട്ടിയില്‍ വച്ച് പിക്കപ്പ് മറ്റോരു വാഹനത്തെ മറികടക്കുന്നതിനിടയിലായിരുന്നു അപകടം. ഗുഡ്‌സ് യാത്രികരായ മുട്ടില്‍ സ്വദേശി അബ്ദുള്‍ റഹ്‌മാന്‍,പരിയാരം സ്വദേശി ശശീന്ദ്രന്‍ എന്നിവര്‍ക്ക് തലയ്ക്കും കൈക്കും പരിക്കേറ്റു.
ഇടിയുടെ ആഘാതത്തില്‍ ഗുഡ്‌സിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.കഴിഞ്ഞ ദിവസവും ഇവിടെ മറ്റൊരു വാഹനം അപകടത്തില്‍ പെട്ടിരുന്നു.